Skip to main content

കുടുംബശ്രീയില്‍ ജോലി ഒഴിവ്

കുടുംബശ്രീ വൈക്കം ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്‍ററില്‍ നിയോഗിക്കുന്ന സെയില്‍സ് ടീമിലേക്ക് സെയില്‍സ് സൂപ്പര്‍ വൈസര്‍ (ഒന്ന്), സെയില്‍സ് കോ-ഓര്‍ഡിനേറ്റര്‍ (രണ്ട്) തസ്തികകളില്‍ നിയമനം നടത്തുന്നു.

കുടുംബശ്രീയില്‍ അംഗമായ 50 വയസ് കവിയാത്ത വനിതകള്‍ക്ക് അപേക്ഷിക്കാം.    പത്താം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത. സ്വന്തമായി ഇരുചക്രവാഹനവും ഡ്രൈവിംഗ് ലൈസന്‍സും സെയില്‍സ് അല്ലെങ്കില്‍ മാര്‍ക്കറ്റിംഗില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ  പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.

വിദ്യാഭ്യാസ യോഗ്യത, പ്രായം,  പ്രവൃത്തിപരിചയം, അയല്‍ക്കൂട്ട അംഗത്വം/കുടുംബാംഗത്വം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും വിശദമായ ബയോഡാറ്റയും വൈക്കം ടോള്‍ ജംഗ്ഷനിലുള്ള ഓഫീസില്‍ നേരിട്ടോ തപാലിലോ ജനുവരി മൂന്നിന്     മുമ്പായി സമര്‍പ്പിക്കണം. ഫോണ്‍ 9188112705.

date