Post Category
സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് ആനുകൂല്യത്തിന് അപേക്ഷിക്കാം
സര്‍ക്കാരിന്‍റെ സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ സ്പെഷ്യല്‍ സക്ൂളുകള്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ (എ,ബി,സി,ഡി സ്കൂളുകള്‍ക്ക് പ്രത്യേകം അപേക്ഷ), അടിസ്ഥാന വിവര പ്രൊഫോര്‍മ, അനുബന്ധം ഒന്നും രണ്ടും എന്നിവ തയ്യാറാക്കി supdtm.dge@kerala.gov.in, msndpi@gmail.com എന്നീ വിലാസങ്ങളിലേക്ക് മെയില്‍ ചെയ്യുകയും ഹാര്‍ഡ് കോപ്പി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലേയ്ക്ക് അയയ്ക്കുകയും വേണം. ഡിസംബര്‍ 30 വൈകുന്നേരം നാലു വരെയാണ് സമയപരിധി. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്നും രജിസ്ട്രേഷന്‍ നേടിയ സ്കൂളുകളെ മാത്രമാണ് പരിഗണിക്കുക. അപേക്ഷ ഫോമും മറ്റു ഫോറങ്ങളും വിദ്യാഭ്യാസ ഓഫീസുകളില്‍ ലഭിക്കും.
date
- Log in to post comments