കണ്ണൂര്‍ അറിയിപ്പുകള്‍
മത്സ്യ കര്‍ഷക മിത്രം: അപേക്ഷ ക്ഷണിച്ചു
മത്സ്യ കര്‍ഷക മിത്രം പദ്ധതിയിലേക്ക് മത്സ്യ കൃഷി മേഖലയില്‍ പരിചയ സമ്പന്നരായ സന്നദ്ധ സേവന തല്‍പരരായ പുരുഷന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ കണ്ണൂര്‍ മാപ്പിളബേയിലുളള മത്സ്യ കര്‍ഷക വികസന ഏജന്‍സിയിലും അതത് പഞ്ചായത്തിലെ അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാരില്‍ നിന്നും ലഭിക്കും. ബയോഡാറ്റായും അനുബന്ധ രേഖകളും ഡിസംബര്‍ 30-ന് മുമ്പ് ഓഫീസില്‍ എത്തിക്കണം. ഫോണ്‍: 0497-2732340.
ലെവല്‍ക്രോസ് അടച്ചിടും
തലശ്ശേരി - എടക്കാട് സ്റ്റേഷനുകള്‍ക്കിടയിലുള്ള 234-ാം നമ്പര്‍ ലെവല്‍ക്രോസ് ഡിസംബര്‍ 24 ചൊവ്വാഴ്ച രാവിലെ എട്ട് മണി മുതല്‍ 28 ന് വൈകിട്ട് ആറ് മണി വരെ അടച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.
ദര്‍ഘാസ് ക്ഷണിച്ചു
പയ്യന്നൂര്‍ അഡീഷണല്‍ ഐ സി ഡി എസ് പ്രൊജക്ടിന്റെ പരിധിയിലുള്ള അങ്കണവാടികള്‍ക്കാവശ്യമായ പ്രീ സ്‌ക്കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ഡിസംബര്‍ 30 ന് രണ്ട് മണി വരെ ദര്‍ഘാസ് സ്വികരിക്കും. ഫോണ്‍: 04985 236166.
റീ ടെണ്ടര്‍
തളിപ്പറമ്പ് അഡീഷണല്‍ ഐ സി ഡി എസ് -1 പ്രൊജക്ടിന്റെ പരിധിയിലുള്ള അങ്കണവാടികളില്‍ ആക്ടിവിറ്റി ബുക്ക്, അസസ്‌മെന്റ് കാര്‍ഡ് എന്നിവ പ്രിന്റ് ചെയ്ത് തരുന്നതിന് റീ ടെണ്ടര്‍ ക്ഷണിച്ചു. ഡിസംബര്‍ 31 ന് രണ്ട് മണി വരെ ടെണ്ടര്‍ സ്വീകരിക്കും.
മരം ലേലം
ജില്ലാ പഞ്ചായത്ത് വൃദ്ധര്‍ക്കും കുട്ടികള്‍ക്കും പാര്‍ക്ക് നിര്‍മിക്കുന്നതിനായി ഏറ്റെടുത്ത ന്യൂമാഹി പാര്‍ക്കിലുള്ള സ്ഥലത്തുള്ള പടുമരക്കഷണങ്ങള്‍ ക്വട്ടേഷന്‍ വഴി വില്‍പന നടത്തും. ഡിസംബര്‍ 28 ന് 12 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.
പട്ടികജാതി-ഗോത്ര വര്‍ഗ കമ്മീഷന്‍ അദാലത്ത്
സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വര്‍ഗ കമ്മീഷന്‍ ജനുവരി 16 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചെയര്‍മാന്‍ ബി എസ് മാവോജി, അംഗം എസ് അജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അദാലത്ത് നടത്തും. അദാലത്തില്‍ ബന്ധപ്പെട്ട പൊലീസ് ഓഫീസര്‍മാര്‍, റവന്യൂ വകുപ്പ്, പട്ടികജാതി/പട്ടികവര്‍ഗ വികസന വകുപ്പ്, വനം വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പഞ്ചായത്ത് വകുപ്പ്, ആരോഗ്യ വകുപ്പ്, ഭക്ഷ്യ പൊതു വിതരണ വകുപ്പ്, സഹകരണ വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംബന്ധിക്കും. ഫോണ്‍: 0471 2314544.
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ്ങ് കോളേജില്‍ ഇന്‍ഡോര്‍ ബാഡ്മിന്റണ്‍ സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 30 ന് രാവിലെ 11 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.
ഫിസിക്കല്‍ എജുക്കേഷന്‍ വിഭാഗത്തിലേക്ക് കനോപി ടെന്റ്‌സ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 30 ന് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.
വോളിബോള്‍ കോര്‍ട്ടിന്റെ നിര്‍മാണ പ്രവൃത്തികള്‍ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 31 ന് രാവിലെ 10 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2780226.
വാഹന ലേലം
തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ മഹീന്ദ്ര 2003 മോഡല്‍ ജീപ്പ് ഡിസംബര്‍ 30 ന് രാവിലെ 11 മണിക്ക് താലൂക്ക് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ തളിപ്പറമ്പ് താലൂക്ക് ഓഫീസില്‍ ലഭിക്കും.
- Log in to post comments