Skip to main content

നോളജ് സെന്റര്‍: വിലയിരുത്തല്‍ യോഗം ചേര്‍ന്നു

ധര്‍മ്മടം, തളിപ്പറമ്പ് നിയോജകമണ്ഡലങ്ങളിലെ 15 പഞ്ചായത്തുകളില്‍ വില്ലേജ് നോളജ് സെന്റര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പുരോഗതി വിലയിരുത്താന്‍ യോഗം ചേര്‍ന്നു. ജയിംസ് മാത്യൂ എം എല്‍ എ, കണ്ണൂര്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് എന്നിവരുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് ചേംബറിലാണ് യോഗം നടന്നത്. നോളജ് സെന്ററുമായി ബന്ധപ്പെട്ട സെര്‍വര്‍  സംവിധാനവും മറ്റ് അനുബന്ധ ഉപകരണങ്ങളും കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ സ്ഥാപിക്കുന്നതായിരിക്കും ഗുണകരമെന്ന് യോഗം അഭിപ്രായപ്പെട്ടു. ഇത് സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെടുത്താനും  സെന്ററിന്റെ പ്രാഥമിക മോണിറ്ററിംഗ് സംവിധാനം കൃഷി വിജ്ഞാന്‍ കേന്ദ്രയും സെക്കണ്ടറി മോണിറ്ററിങ്ങ് സംവിധാനം എഞ്ചിനീയറിങ്ങ് കോളേജിലും  സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനും  തീരുമാനിച്ചു. സെന്ററിന്റെ പ്രവര്‍ത്തനം സുഗമമാകാന്‍ അഞ്ചു പേര്‍ക്ക് പരിശീലനം നല്‍കും. ഗ്രാമങ്ങളിലെ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് ഓട്ടോമാറ്റിക് സെന്‍സര്‍ സംവിധാനത്തിലൂടെ കാലാവസ്ഥ, മണ്ണ് എന്നിവയുടെ വിവരങ്ങള്‍ യഥാസമയം അറിയിക്കാനുള്ള സൗകര്യങ്ങളാണ് സെന്ററില്‍ ഉണ്ടാവുക. 2020ന്റെ ആരംഭത്തില്‍ തന്നെ സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കാനാണ് ഉദ്ദേശം. കൃഷി വകുപ്പ് ഉദ്യോഗസ്ഥരും,  സിക്‌സോ കോര്‍ഡിനേറ്റമാരും കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ ടി സൂരജ്് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

date