കുഞ്ഞിക്കണ്ണനും കുടുംബത്തിനും ഇനി സുരക്ഷിതമായി ഉറങ്ങാം പട്ടികവര്‍ഗവകുപ്പിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ മന്ത്രി കൈമാറി
സ്വന്തമായി ഒരു വീടെന്ന സ്വപനം യാഥാര്‍ഥ്യമായപ്പോള്‍ ശരീരം തളര്‍ന്ന് കിടപ്പിലായ ആയംപാറ കാലിയടുക്കത്തെ ഉരുളന്‍കോടി കുഞ്ഞിക്കണ്ണനും ഭാര്യ ബിന്ദുവിനും രണ്ട് കുട്ടികള്‍ക്കും നന്ദി പറയാന്‍ വാക്കുകളില്ലായിരുന്നു. കുഞ്ഞിക്കണ്ണന്‍ കൂലിപ്പണിയെടുത്തു കിട്ടുന്ന കാശുകൊണ്ട് ഓരോ ദിവസവും കഴിച്ചുകൂട്ടിയിരുന്ന കുടുംബം. പെട്ടന്നൊരു ദിവസം കുഞ്ഞിക്കണ്ണന്‍ മരത്തില്‍ നിന്ന് വീണ് കിടപ്പിലായതോടെ ആകെയുണ്ടായിരുന്ന വരുമാനവും നിലച്ചു. എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥ. കയറിക്കിടക്കാന്‍ ഒരു തുണ്ടു ഭൂമിയോ വീടൊ ഇല്ലാതെ ജീവിതം വഴിമുട്ടി നില്‍ക്കുമ്പോഴാണ് പെരിയ വില്ലേജ് ഓഫീസറുടെയും പട്ടിക വര്‍ഗ വകുപ്പിന്റെയും സഹായത്തോടെ അഞ്ച് സെന്റ് സ്ഥലം കണ്ടെത്തിയതും വകുപ്പില്‍ നിന്ന് പ്രത്യേക ഫണ്ട് ഉപയോഗിച്ച് ആറു ലക്ഷം രൂപ ചിലവില്‍ കുഞ്ഞിക്കണ്ണനും കുടുംബത്തിനും വീട് വെച്ച് നല്‍കിയതും. നവോദയ വിദ്യാലയത്തിലെ ഏഴാംക്ലാസ് പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയും സ്‌കൂളിലെ കുട്ടികളും ചേര്‍ന്നതോടെ കുഞ്ഞിക്കണ്ണനും മക്കള്‍ക്കും സുരക്ഷിതമായി തലചായ്ക്കാന്‍ വീടൊരുങ്ങുകയായിരുന്നു.
റവന്യു, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉരുളന്‍കോടി കുഞ്ഞിക്കണ്ണന് വീടിന്റെ താക്കോല്‍ കൈമാറി.പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ് നായര്‍ അധ്യക്ഷയായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍, പുല്ലൂര്‍ പെരിയ പഞ്ചായത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കൃഷ്ണന്‍, നവോദയ വിദ്യാലയം പ്രിന്‍സിപ്പള്‍ വിജയ കൃഷ്ണന്‍,പെരിയ വില്ലേജ് ഓഫീസര്‍ കെ.രാജന്‍,ഊരുമൂപ്പന്‍ നാര്‍ക്കളന്‍ ,ശശിധരന്‍,പി.സതീശന്‍,ഷാഹിദ എന്നിവര്‍ സംസാരിച്ചു. എസ്.ടി ഓഫീസര്‍ എ.ബാബു സ്വാഗതവും പ്രമോട്ടര്‍ ജീന നന്ദിയും പറ
- Log in to post comments