ചാമക്കുഴി,ചിറ്റാരിക്കാല്‍ തോടുകള്‍ക്ക് പുതുജീവന്‍
ഹരിതകേരളമിഷന്റെ 'ഇനി ഞാന്‍ ഒഴുകട്ടെ ' നീര്‍ച്ചാലുകളുടെ ശുചീകരണപ്രവര്‍ത്തനത്തിന്റെ ഭാഗമായി കിനാനൂര്‍ കരിന്തളം പഞ്ചായത്ത് ചാമക്കുഴി ചാല്‍ ശുചീകരിച്ച്് പഞ്ചായത്ത് തല ഉദ്ഘാടനത്തിന് തുടക്കം കുറിച്ചു. പുഴയുടെ ഇരുവശങ്ങളിലും വിസിബിയിലും കെട്ടിക്കിടന്ന മാലിന്യങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്ത് വൃത്തിയാക്കി പലകയിട്ട് വെള്ളം തടഞ്ഞ് നിര്‍ത്തി ഉപയോഗയോഗ്യമാക്കി. പഞ്ചായത്ത് പ്രസിഡന്റ് എ വിധുബാല ഉദ്ഘാടനം ചെയ്തു .പ്രദേശത്തെ കര്‍ഷകര്‍, മുടക്കിനി ബ്രദേര്‍സ് ക്ലബ് പ്രവര്‍ത്തകര്‍ ,തൊഴിലുറപ്പ് തൊഴിലാളികള്‍ ,കുടുംബശ്രീ പ്രവര്‍ത്തകര്‍ ,ചായ്യോം ഗവണ്‍മെന്റ് ഹയര്‍ സെക്കന്റെറി സ്‌ക്കൂളിലെ എന്‍.എസ്.എസ്. യൂണിറ്റ് ,എന്നിവരുടെ പങ്കാളിത്തം ശ്രദ്ധേയമായി. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ എ.കെ കുഞ്ഞിക്കണ്ണന്‍, വാര്‍ഡ് മെമ്പര്‍ ഷൈജമ്മ ബെന്നി പഞ്ചായത്തംഗം ബീന എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ സൗമ്യ ,ജയകുമാര്‍ ചാമക്കുഴി ,ബാലചന്ദ്രന്‍ ചാമക്കുഴി ,സീന എന്നിവര്‍ സംസാരിച്ചു.
ചിറ്റാരിക്കാല്‍ -മണ്ഡപം തോട് ശുചീകരിച്ചു
ഹരിതകേരളം മിഷന്റെ ഇനി ഞാനൊഴുകട്ടെ നീര്‍ച്ചാല്‍ പുനരുജ്ജീവന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ ചിറ്റാരിക്കാല്‍ മണ്ഡപം തോടിന്റെ 4.5 കി.മീ വരെയുള്ള ശുചീകരണം നടത്തി.കുടുംബശ്രീ പ്രവര്‍ത്തകര്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍,ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ തോട് പുനരുജ്ജീവന പ്രവര്‍ത്തനത്തില്‍ പങ്കാളികളായി
വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡെറ്റി ഫ്രാന്‍സിസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സണ്ണി കോയിത്തുരുത്തേല്‍, പഞ്ചായത്ത് സെക്രട്ടറി എസ്.എം.കൗസല്യ ,അസിസ്റ്റന്റ് സെക്രട്ടറി സി.എ.ജോസഫ്, വി ഇ ഒ സുനന്ദ, എം ജി എന്‍ ആര്‍ ഇ ജി എ എഞ്ചിനീയര്‍ അനഘ മാത്യു തുടങ്ങിയവര്‍ തോട് പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
- Log in to post comments