Post Category
സോയില്‍ ഹെല്‍ത്ത് കാര്‍ഡ് പദ്ധതി: പരിശീലനം നല്കി
മണ്ണു പര്യവേഷണ സംരക്ഷണ വകുപ്പിന്റെയും കൃഷി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ എന്‍.എം.എസ്.എ മോഡല്‍ വില്ലേജായ മൊറയൂര്‍ ഗ്രാമ പഞ്ചായത്തില്‍ മണ്ണ് പരിശോധനയുടെ പ്രാധാന്യം, മണ്ണ് പരിശോധനയ്ക്കുള്ള സാമ്പിള്‍ ശേഖരണം തുടങ്ങിയ വിഷയങ്ങളില്‍ പരിശീന പരിപാടി സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ സ്ഥിരസമിതി ചെയന്മാന് അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഖദീജ സലാം അധ്യക്ഷത വഹിച്ചു. ജില്ലാ മണ്ണ് പര്യവേഷണ മേധാവി വി. അബ്ദുള്‍ ഹമീദ്, കൃഷി ഓഫീസര്‍ ഷെബിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
date
- Log in to post comments