ശിവഗിരി തീര്‍ത്ഥാടനം: ഗതാഗത നിയന്ത്രണം
ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഡിസംബര്‍ 29 മുതല്‍ ജനുവരി ഒന്നു വരെ മട്ട് ജംഗ്ഷനില്‍ നിന്നും ഗുരുകുലം ജംഗ്ഷനില്‍ നിന്നും ശിവഗിരിയിലേക്ക് പാസ് അനുവദിച്ചിട്ടുള്ള വാഹനങ്ങള്‍ മാത്രമേ കടത്തിവിടുകയുള്ളൂ. കല്ലമ്പലം ഭാഗത്തു നിന്നും വരുന്ന തീര്‍ത്ഥാടന വാഹനങ്ങള്‍ നരിക്കല്ല് മുക്ക്, പാലച്ചിറ വഴി വട്ടപ്ലാമൂട് ജംഗ്ഷനിലെത്തി തീര്‍ത്ഥാടകരെ ഇറക്കണം. അഞ്ചുതെങ്ങ്-കടയ്ക്കാവൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ മരക്കടമുക്ക്, പാല്ചിറവഴിയും കൊല്ലം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ പാരിപ്പള്ളി വഴിയും കാപ്പില്‍ വഴി വരുന്ന വാഹനങ്ങള്‍ അയിരൂര്‍ വഴിയും നടയറ വഴി എസ്.എന്‍ കോളേജ് ജംഗ്ഷനിലെത്തി തീര്‍ത്ഥാടകരെ ഇറക്കണം.
ശിവഗിരി ഹൈസ്‌കൂള്‍ ഗ്രൗണ്ട്, നഴ്‌സിംഗ് കോളേജ്, എസ്.എന്‍ സെന്‍ട്രല്‍ സ്‌കൂള്‍, എസ്.എന്‍ കോളേജ് എന്നിവിടുങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗുരുകുലം ജംഗ്ഷന്‍ മുതല്‍ ശിവഗിരി ആല്‍ത്തറമൂട് ജംഗ്ഷന്‍ വരെയും മട്ട് ജംഗ്ഷന്‍ മുതല്‍ ശിവഗിരി ആല്‍ത്തറ ജംഗ്ഷന്‍ വരെയും റോഡിന്റെ ഇരുവശങ്ങളിലും ഇട റോഡുകളിലും പാര്‍ക്കിംഗ് അനുവദിക്കില്ലെന്ന് വര്‍ക്കല പോലീസ് അറിയിച്ചു. വഴിയോര കച്ചവടം, ഭിക്ഷാടനം എന്നിവ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
(പി.ആര്‍.പി. 1366/2019)
- Log in to post comments