തീരദേശ പരിപാലന നിയമ ലംഘനം; ഹിയറിംഗ്
തീരദേശ പരിപാലന നിയമം ലംഘിച്ച് ജില്ലയില്‍ നടത്തിയിട്ടുള്ള നിര്‍മാണങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്ന് ആക്ഷേപങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്നതിന് ജനുവരി മൂന്നിന് രാവിലെ പത്തിന് വൈക്കം സത്യാഗ്രഹ മെമ്മോറിയല്‍ ഹാളില്‍ ഹിയറിംഗ് നടത്തും. ചെമ്പ്, മറവന്‍തുരുത്ത്, ഉദയനാപുരം, ടി.വിപുരം, തലയാഴം, വെച്ചൂര്‍ ഗ്രാമപഞ്ചായത്തുകളിലും വൈക്കം നഗരസഭയിലുമാണ് ജില്ലയില്‍ തീരദേശ പരിപാലന നിയമം ബാധകമായുള്ളത്.
നിയമം ലംഘിച്ച് നടത്തിയിട്ടുള്ള നിര്‍മാണങ്ങളുടെ പട്ടിക www.kottayam.nic.in എന്ന വെബ്സൈറ്റിലും അതത് ഗ്രാമപഞ്ചായത്തുകളിലും വില്ലേജ് ഓഫീസുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആക്ഷേപങ്ങള്‍ രേഖപ്പെടുത്തി നല്‍കുന്നതിനുള്ള ഫോറം ഈ ഓഫീസുകളില്‍ ലഭിക്കും. ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ ടൗണ്‍ പ്ലാനര്‍ കണ്‍വീനറുമായുള്ള കോസ്റ്റല്‍ ജില്ലാ കമ്മിറ്റിയാണ് ഹിയറിംഗ് നടത്തുന്നത്.
- Log in to post comments