പൊതു ഇടം എന്റേതും': നൈറ്റ് വാക്ക് ഞായറിന്
സമൂഹത്തില്‍ സ്ത്രീകള്‍ക്ക് നേരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍ക്കെതിരെ പൊതുബോധം ഉയര്‍ത്തുന്നതിനായി വനിതാശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ നൈറ്റ് വാക്ക് നടത്തും. സധൈര്യം മുന്നോട്ട്- പൊതു ഇടം എന്റേതും എന്ന മുദ്രാവാക്യത്തോടെ ഞായര്‍ (ഡിസംബര്‍ 29 ) നിര്‍ഭയ ദിനത്തിലാണ് നൈറ്റ് വാക്ക് നടത്തുക. രാത്രി 11 മണിക്ക് നഗരത്തിലെ നാല് പോയ്ന്റുകളില്‍ നിന്നാണ് നൈറ്റ് വാക്ക് ആരംഭിക്കുക. സ്തീകള്‍ക്ക് അന്യമാകുന്ന പൊതു ഇടങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.
കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍, പുതിയസ്റ്റാന്റ്, ബീച്ച് എന്നിവിടങ്ങളില്‍ നിന്നാണ് നടത്തം ആരംഭിക്കുക. ഇവിടങ്ങളില്‍ നിന്നുള്ള നൈറ്റ് വാക്ക് വിവിധ വഴികളിലൂടെ സഞ്ചരിച്ച് മാനാഞ്ചിറയില്‍ അവസാനിക്കും. വനിതാദിനമായ മാര്‍ച്ച് എട്ട് വരെ ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലും നൈറ്റ് വാക്ക് ഉണ്ടാകും. വനിതാ ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിവിധ വനിതാ റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍, വനിത ജനപ്രതിനിധികള്‍, എന്‍.ജി.ഒ പ്രതിനിധികള്‍, സെലിബ്രേറ്റീസ് എന്നിവരെ ഉള്‍പ്പെടുത്തിയാണ് നൈറ്റ് വാക്ക്.
- Log in to post comments