Skip to main content

ജില്ലാ വികസന സമിതി യോഗം 30 ന്

ജില്ലാ വികസന സമിതി യോഗം 30 ന്

 

ജില്ലാ വികസന സമിതി യോഗം ഡിസംബര്‍ 30 ന് രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവു അറിയിച്ചു. 

 

കലക്ടറുടെ ഇന്റേണ്‍ഷിപ് പദ്ധതി

 

ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ് പദ്ധതിയില്‍ ജനുവരി- മാര്‍ച്ച് 2020 ബാച്ചിലേക്ക് അപേക്ഷിക്കാം. ബിരുദധാരികളായ യുവതീ യുവാക്കള്‍ക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരമാണ് മൂന്നു മാസത്തെ ഇന്റേണ്‍ഷിപ് ഒരുക്കുന്നത്.  യുവാക്കളില്‍ വ്യക്തിത്വ വികസനം ആരോഗ്യകരമായ ജീവിതവീക്ഷണം എന്നിവ വളര്‍ത്തിയെടുക്കുന്നതിലും ചുരുങ്ങിയ കാലം കൊണ്ടു തന്നെ വലിയ മാറ്റം വരുത്താന്‍ ഈ പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്.  താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ ജനുവരി 15 നു മുമ്പ് projectcellclt@gmail.com ലേക്ക് അയക്കണം. മൂന്നുമാസത്തെ പരിശീലന പദ്ധതിയാണിത്.  

 

 പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

 

സ്പെഷ്യല്‍ സമ്മറി റിവിഷന്‍ 2020 നോടനുബന്ധിച്ച് താലൂക്ക് തഹസില്‍ദാറുടെ അധ്യക്ഷതിയില്‍ ചേംബറില്‍ ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. എല്ലാ ബൂത്തുകളിലും ബി.എല്‍.എമാരെ നിയമിക്കുവാന്‍ തീരുമാനമായി.  ബിഎല്‍എ ലിസ്റ്റ് ബന്ധപ്പെട്ട വില്ലേജുകളിലും ഇലക്ഷന്‍ വിഭാഗത്തിലും എത്തിക്കുവാനും ബിഎല്‍ഒ മാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുക്കുവാന്‍ ബിഎല്‍എ മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കും. 2020 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്ന എല്ലാവരെയും വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കൈക്കൊള്ളണമെന്ന് തഹസില്‍ദാര്‍ രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികളെ അറിയിച്ചു. സ്പെഷ്യല്‍ സമ്മറി റിവിഷന്‍ 2020ന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 30, 31 തീയതികളില്‍ ബിഎല്‍എമാരുടെ യോഗം ചേരും. 

date