Skip to main content

കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ഉദ്ഘാടനം ഒന്നിന്

റിയൽ എസ്റ്റേറ്റ് മേഖല കൂടുതൽ സുതാര്യവും സുരക്ഷിതവുമാക്കുന്നത് ലക്ഷ്യമിട്ട് സ്ഥാപിക്കുന്ന കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ ഉദ്ഘാടനം ജനുവരി ഒന്നിന് നടക്കും. വൈകിട്ട് മൂന്നിന് മാസ്‌ക്കറ്റ് സിംഫണി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ലോഗോ പ്രകാശനം ചെയ്ത് അതോറിറ്റി പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷത വഹിക്കും. സഹകരണ-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. മേയർ കെ. ശ്രീകുമാർ, വി.കെ. പ്രശാന്ത് എം.എൽ. എ, ചീഫ് സെക്രട്ടറി ടോം ജോസ്, ചെയർമാൻ പി. എച്ച് കുര്യൻ തുടങ്ങിയവർ സംബന്ധിക്കും.
പി.എൻ.എക്‌സ്.4689/19

 

date