Post Category
സൈനിക ജോലി നേടാന്‍ സൗജന്യ പരിശീലനം
സായുധസേനയിലും അര്‍ധ സൈനിക പോലീസ് വിഭാഗത്തിലും ചേരാന്‍ ആഗ്രഹിക്കുന്ന 17-26 വയസ് പ്രയമുള്ള പട്ടിക ജാതി വിഭാഗത്തില്‍ പെട്ട എസ്.എസ്.എല്‍.സിയോ ഉയര്‍ന്ന യോഗ്യതകളോ ഉള്ള യുവതീയുവാക്കള്‍ക്ക് പട്ടികജാതി വികസന വകുപ്പ് സൗജന്യ പരിശീലനം നല്കുന്നു. കോഴിക്കോട് പ്രീ റിക്രൂട്ട്മെന്റ് ട്രയിനിങ് സെന്ററില്‍ രണ്ട് മാസ്ക്കാലം താമസിച്ചുകൊണ്ടുള്ളതാണ് പരിശീലനം. ഭക്ഷണവും താമസവും സൗജന്യം. യാത്രാ ചിലവും നല്‍കും. സൈനിക ജോലികള്‍ക്ക് ആവശ്യമായ ശാരീരിക യോഗ്യത നിര്‍ബന്ധം. താ്ല്പര്യമുള്ളവര് 25ന് സര്‍ട്ടിഫിക്കറ്റുകളും മൂന്നു ഫോട്ടോകളുമായി മൂലമറ്റത്തെ പട്ടിക ജാതി വികസന ഓഫീസില്‍ ഹാജരാകുക. വിവരങ്ങള്‍ക്ക് 9447469280
date
- Log in to post comments