Post Category
തയ്യൽ തൊഴിലാളികളുടെ നഷ്ടമായ ക്ഷേമനിധി അംഗത്വം പുനസ്ഥാപിക്കുന്നു
ആലപ്പുഴ: കേരള തയ്യൽ തൊഴിലാളി ക്ഷേമനിധിയിലെ അംശാദായം എടുക്കുന്നതിൽ മൂന്നാംതവണയും കുടിശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട റിട്ടയർമെൻറ് തീയതി പൂർത്തിയാകാത്ത തയ്യൽ തൊഴിലാളികൾക്ക് ഡിസംബർ 27 മുതൽ ആറുമാസത്തേക്ക് ഇളവു നൽകി കുടിശ്ശിക ഒടുക്കി അംഗത്വം സ്ഥാപിക്കുന്നതിന് സർക്കാർ ഉത്തരവായി. അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾ ബന്ധപ്പെട്ട രേഖകൾ സഹിതം തോണ്ടൻകുളങ്ങര സാസ് ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ആലപ്പുഴ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണമെന്ന് ക്ഷേമനിധി ബോർഡ് അധികൃതർ അറിയിച്ചു. ഫോണ്‍:0477 22 54 204.
date
- Log in to post comments