Skip to main content

പൊതുയിടം എന്റേതും ജില്ലയില്‍ ഒമ്പത് ഇടങ്ങളില്‍ നൈറ്റ് വാക്ക്.

സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ച് വരുന്ന അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ പൊതുബോധം ഉണര്‍ത്തുന്നതിനും നിലവിലുള്ള പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സ്ത്രീകള്‍ക്ക് അന്യമാകുന്ന പൊതുയിടങ്ങള്‍ തിരിച്ചുപിടിക്കുന്നതിനുമായി  പൊതു ഇടം എന്റേതും എന്ന പേരില്‍ നൈറ്റ് വാക്ക് നടത്തുന്നു. വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നിര്‍ഭയ ദിനമായ ഞായറാഴ്ച  കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നീ നഗരസഭകള്‍  കേന്ദ്രീകരിച്ച് ഒമ്പത് ഇടങ്ങളിലാണ് നൈറ്റ് വാക്ക്  നടത്തുന്നത്. സര്‍ക്കാരിന്റെ സധൈര്യം മുന്നോട്ട് പരിപാടിയുടെ ഭാഗമായി  സ്ത്രീ സുരക്ഷാ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് (ഡിസംബര്‍ 29) രാത്രി 11 മണി മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ 1 മണി വരെ നൈറ്റ് വാക്ക് സംഘടിപ്പിക്കുന്നത്.  
  കല്‍പ്പറ്റ ജംഗ്ഷന്‍ മുതല്‍ ബൈപ്പാസ് വഴി കൈനാട്ടി, പിണങ്ങോട് റോഡ്, മാനന്തവാടി - തലശ്ശേരി റോഡ്, മൈസൂര്‍ റോഡ്, താഴെയങ്ങാടി റോഡ്, വള്ളിയൂര്‍ക്കാവ് റോഡ്, കോഴിക്കോട് റോഡ്, സുല്‍ത്താന്‍ ബത്തേരി ജംഗ്ഷന്‍ - മൈസൂര്‍ റോഡ്, ചീരാല്‍ റോഡ് എന്നിവിടങ്ങളിലാണ് നൈറ്റ് വാക്കിന് തെരഞ്ഞെടുത്ത കേന്ദ്രങ്ങള്‍.

date