ഹൈടെക് ടോയ്‌ലറ്റും കംഫര്‍ട്ട് സ്റ്റേഷനും പ്രവര്‍ത്തനമാരംഭിച്ചു
കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്റില്‍ ഹൈടെക് ടോയ്‌ലറ്റും കംഫര്‍ട്ട് സ്റ്റേഷനും പ്രവര്‍ത്തനമാരംഭിച്ചു. നഗരസഭ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടം ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ് ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ടോയ്‌ലറ്റ് സംവിധാനത്തിനൊപ്പം കെട്ടിടത്തിന്റെ മുകള്‍നിലയിലായി താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ദൂരയാത്രക്കാര്‍ക്ക് രാത്രിയില്‍ താമസത്തിനും ഫ്രെഷ് അപ്പിനും കംഫര്‍ട്ട് സ്റ്റേഷന്‍ ഉപയോഗപ്പെടുത്താം. സ്റ്റേഷനില്‍ ഒരു പ്രത്യേക മുറിയും ഡോര്‍മിറ്ററി സംവിധാനവുമാണുള്ളത്. നഗരസഭ വൈസ് ചെയര്‍മാന്‍ ഡി.രാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.അജിത, ബിന്ദു ജോസ്, ആര്‍. രാധാകൃഷ്ണന്‍, ടി.ജെ ഐസക്ക്, ഉമൈബ മൊയ്തീന്‍ കുട്ടി, കൗണ്‍സിലര്‍മാരായ പി.പി. ആലി, വി.ഹാരിസ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments