Skip to main content

ദ്വിദിന ദേശീയ സെമിനാര്‍ അപേക്ഷ ക്ഷണിച്ചു

    സംസ്ഥാന യുവജന കമ്മീഷന്‍  ജനുവരി അവസാന വാരം തിരുവനന്തപുരത്തു 'Reading the Future' എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ജനുവരി 15 നകം ബയോഡേറ്റയും ഫോട്ടോയും സഹിതം അപേക്ഷ സമര്‍പ്പിക്കണം. പ്രായം 18 നും 40 നും മദ്ധ്യേ. അക്കാഡമിക് രംഗങ്ങളിലും അക്കാഡമിക്കേതര പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തിയവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം.ജി, തിരുവനന്തപുരം 33), (സ്യെര്യീൗവേലൊശിമൃ@ഴാമശഹ.രീാ) എന്ന മെയില്‍ വഴിയോനേരിട്ടോ നല്‍കാവുന്നതാണ്. അപേക്ഷാ ഫോം കമ്മീഷന്റെ വെബ് സൈറ്റില്‍ ലഭ്യമാണ് (www.skyc.kerala.gov.in) ഫോണ്‍. 04712308630.
 

date