Skip to main content

നിര്‍ഭയ ദിനാചരണം ----- സധൈര്യം മുന്നോട്ട്; രാത്രി നടത്തം ഇന്ന് (ഡിസംബര്‍ 29)

നിര്‍ഭയ ദിനാചരണത്തിന്‍റെ ഭാഗമായി പൊതു ഇടം എന്‍റേതും എന്ന പേരില്‍ വനിതാ-ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന രാത്രി നടത്തത്തില്‍ കോട്ടയം ജില്ലയിലെ എല്ലാ മുനിസിപ്പാലിറ്റികളിലും സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി വനിതകള്‍ പങ്കുചേരും. ഇന്ന് (ഡിസംബര്‍ 29) രാത്രി 11 മുതല്‍ നാളെ(ഡിസംബര്‍ 30) പുലര്‍ച്ചെ ഒരുമണി വരെയാണ് പരിപാടി.

ആറു മുനിസിപ്പാലിറ്റികളിലായി നഗരമധ്യത്തില്‍നിന്ന് 28 കേന്ദ്രത്തിലേക്കും തിരികെയുമാണ് നടത്തം. തുടര്‍ന്ന് പൊതുസമ്മേളനവും കലാപരിപാടികളും ഉണ്ടാകും. സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്ന അതിക്രമങ്ങള്‍ക്കെതിരെ പൊതുബോധം ഉയര്‍ത്തുന്നതിനും സ്ത്രീശാക്തീകരണം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ട് സര്‍ക്കാരിന്‍റെ സധൈര്യം മുന്നോട്ട് പരിപാടിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

കോട്ടയത്ത് പ്രധാന കേന്ദ്രമായ ഗാന്ധി സ്ക്വയറില്‍നിന്ന് എസ്.എന്‍. ജംഗ്ഷന്‍, കെ.എസ്.ആര്‍.ടി.സി,  സി.എം.എസ് കോളേജ്, ഗാന്ധി സ്ക്വയര്‍-ചില്‍ഡ്രന്‍സ് ലൈബ്രറി, മനോരമ ജംഗ്ഷന്‍ എന്നിവിടങ്ങളിലേക്കാണ് നടത്തം.

ഏറ്റുമാനൂരില്‍ ബസ് സ്റ്റാന്‍റില്‍നിന്നും എസ്.എഫ്.എസ്. റോഡ്, പാലാ റോഡ്, നീണ്ടൂര്‍ റോഡ്  എന്നിവിടങ്ങളിലേക്കും പാലായില്‍ മുനിസിപ്പല്‍  ഓഫീസ് പരിസരത്തുനിന്ന് ചെത്തിമറ്റം, ഞൊണ്ടിമാക്കല്‍, പുത്തന്‍പള്ളി, മുണ്ടുപാലം, ആര്‍.വി. ജംഗ്ഷന്‍, സെന്‍റ് തോമസ് കോളേജ്, മുരിക്കുംപുഴ എന്നിവിടങ്ങളിലേക്കുമാണ് നടക്കുക.

.
ചങ്ങനാശേരിയില്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍നിന്നും ആലപ്പി ജംഗ്ഷന്‍, സന്താന ഗോപാല ക്ഷേത്രം ജംഗ്ഷന്‍, വട്ടപ്പള്ളി ജംഗ്ഷന്‍, എസ്.ബി. കോളേജ്, അരമനപ്പടി എന്നിവിടങ്ങളിലേക്കും വൈക്കത്ത്  സത്യാഗ്രഹ സ്മാരകത്തില്‍നിന്നും കച്ചേരിക്കവല, ആശ്രമം സ്കൂള്‍, ബോയ്സ് ഹൈസ്കൂള്‍, ലിങ്ക് റോഡ്, കൊച്ചുകവല എന്നിവിടങ്ങളിലേക്കും ഈരാറ്റുപേട്ടയില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍റില്‍നിന്നും മുട്ടം ജംഗ്ഷന്‍, സെന്‍ട്രല്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലേക്കുമാണ് നടത്തം സംഘടിപ്പിച്ചിരിക്കുന്നത്.

date