Post Category
പാര്‍ട്ട് ടൈം കമ്പ്യൂട്ടര്‍ കോഴ്സ്
പുതുപ്പള്ളി ഐഎച്ച്ആര്‍ഡി ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കായി പാര്‍ട്ട് ടൈം കമ്പ്യൂട്ടര്‍ കോഴ്സുകള്‍ ആരംഭിക്കുന്നു. പി.ജി.ഡി.സി.എ (ഒരു വര്‍ഷം, യോഗ്യത-ബിരുദം), ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്‍റ് ഓഫീസ് ഓട്ടോമേഷന്‍ (ഒരു വര്‍ഷം, യോഗ്യത-എസ്.എസ്.എല്‍സി), ഡി.സി.എ (ആറു മാസം, യോഗ്യത- പ്ലസ് ടൂ)എന്നിവയാണ് കോഴ്സുകള്‍. പൂരിപ്പിച്ച അപേക്ഷകള്‍ ഡിസംബര്‍ 30 നകം സ്കൂള്‍ ഓഫീസില്‍ സമര്‍പ്പിക്കണം. സ്കൂളിലും ihrd.ac.in എന്ന വെബ്സൈറ്റിലും അപേക്ഷ ഫോറം ലഭിക്കും. രജിസ്ട്രേഷന്‍ ഫീസ് 150 രൂപ. ഫോണ്‍ - 0481 2351485.
date
- Log in to post comments