Post Category
മലബാര്‍ കാര്‍ണിവലിന് വര്‍ണ്ണാഭമായ തുടക്കം; ഉദ്ഘാടനം ഇന്ന് സ്പീക്കര്‍ നിര്‍വഹിക്കും
ക്രിസ്മസ് - പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് ജില്ല ഭരണ കൂടത്തിന്റെയും ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ കോട്ടക്കുന്നില്‍ നടക്കുന്ന 'സൂര്യ മലബാര്‍ കാര്‍ണിവലിന്' തുടക്കമായി. കാര്‍ണിവലിന്റെ ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ 29 ) വൈകീട്ട് 6.30ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. പി ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിക്കും. പി.കെ കുഞ്ഞാലിക്കുട്ടി എംപി, എംഎല്‍എ മാരായ വി.അബ്ദുറഹ്മാന്‍, പി.വി അന്‍വര്‍, ജില്ല കലക്ടര്‍ ജാഫര്‍ മലിക് തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് പിന്നണി ഗായകന്‍ അന്‍വര്‍ സാദത്തും സംഘവും അവതരിപ്പിക്കുന്ന സംഗീത നിശയുണ്ടാകും. ഡിസംബര്‍ അഞ്ച് വരെയാണ് മലബാര്‍ കാര്‍ണിവല്‍ കോട്ടക്കുന്ന് നടക്കുന്നത്. വിവിധ വാണിജ്യ സ്റ്റാളുകളും ഫുഡ് സ്റ്റാളുകളും പരിപാടിയിലുണ്ട്. വൈകീട്ട് മൂന്ന് മുതലാണ് പ്രവേശനം.
date
- Log in to post comments