Skip to main content

കത്തെഴുത്ത് മത്സരം

ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ഭാഗമായി എട്ടു മുതല്‍ 12 വരെ ക്ലാസുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതലത്തില്‍ ജനുവരി ഒന്നിന് കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു. മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11 മുതലാണ് മത്സരം. പങ്കെടുക്കാന്‍ പേര് നല്‍കിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ അന്നേദിവസം രാവിലെ 10ന് ഇന്‍ലെന്റ്, പേന എന്നിവ സഹിതം ഹാജരാകണമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
 

date