Post Category
പ്രാദേശിക അവധി പ്രഖ്യാപിച്ചു
ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഡിസംബര്‍ 30, 31, ജനുവരി 1 തീയതികളില്‍ വര്‍ക്കലയിലും സമീപപ്രദേശങ്ങളിലുമുള്ള അഞ്ച് സ്‌കൂളുകള്‍ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു. വര്‍ക്കലയിലെ ഗവ. മോഡല്‍ എച്ച്.എസ്.എസ്, ഗവ. എല്‍.പി.എസ്, ഗവ. എല്‍.പി.എസ് എസ്.വി പുരം, ഞെക്കാട് ഗവ. എച്ച്.എസ്.എസ് എന്നീ സ്‌കൂളുകള്‍ക്കാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. ശിവഗിരിയില്‍ സേവനമനുഷ്ടിക്കുന്ന പോലീസുകാര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും താമസസൗകര്യം ഒരുക്കുന്നതിനാണ് അവധി പ്രഖ്യാപിച്ചത്.
(പി.ആര്‍.പി. 1369/2019)
date
- Log in to post comments