Skip to main content

വിദ്യാര്‍ഥികള്‍ക്ക് കത്തെഴുത്ത് മത്സരം

 

    ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് എട്ടാം ക്ലാസ് മുതല്‍ പത്താംക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് കളക്ടറേറ്റില്‍ കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ വിവിധ സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. കുടപ്പനക്കുന്ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ 2020 ജനുവരി ഒന്നിന് രാവിലെ 11 മണിക്കാണ് മത്സരം. ജില്ലാതല മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവര്‍ക്ക് സംസ്ഥാന തല കത്തെഴുത്ത് മത്സരത്തില്‍ പങ്കെടുക്കാമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു. ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് ക്യാഷ് അവാര്‍ഡും ഫലകവും ജനുവരി 25ന് നടക്കുന്ന സമ്മതിദായക ദിനത്തില്‍ വിതരണം ചെയ്യും.
(പി.ആര്‍.പി. 1371/2019)

date