Post Category
ചെറുകിട കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
കാട്ടാക്കട മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭൂജാലതിഷ്ഠിത ചെറുകിട കുടിവെള്ള പദ്ധതി ഐ ബി സതീഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ ആറ് പ്രദേശങ്ങളില്‍ ഭൂജല വകുപ്പിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ജലക്ഷാമം നേരിടുന്ന 23 കുടുംബങ്ങള്‍ക്ക് ഇതിലൂടെ പരിഹാരമാകും. ജലത്തിന്റെ സ്രോതസ്സ് കണ്ടെത്തി അതിലെ ജലം ശേഖരിച്ച് കുടിവെള്ള ദൗര്‍ലഭ്യം നേരിടുന്ന പ്രദേശവാസികള്‍ക്ക് വിതരണം ചെയ്യും. പള്ളിച്ചല്‍ പഞ്ചായത്തിലെ പാമാംകോട് വാര്‍ഡില്‍ സംഘടിപ്പിച്ച പരുപാടിയില്‍ വാര്‍ഡ് മെമ്പര്‍ ശശികല അധ്യക്ഷയായി. ഭൂവിനിയോഗ കമ്മീഷണര്‍ എ. നിസാമുദീന്‍, ഭൂജല വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ശ്രീജേഷ്. എസ്. ആര്‍ എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 1372/2019)
date
- Log in to post comments