ഗുണഭോക്തൃ സെമിനാര്‍ ഉദ്ഘാടനം ചെയ്തു
കാട്ടാക്കട മണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി നടത്തുന്ന കുളത്തുമ്മല്‍ തോട് നീര്‍ത്തട പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കുള്ള ഏകദിന പരിശീലന പരിപാടി ഐ.ബി സതീഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മണ്ണു പര്യവേക്ഷണ മണ്ണു സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി 1250 വൃക്ഷത്തൈകളാണ് നട്ട് പരിപാലിച്ചു വരുന്നത്. അനുബന്ധമായി സംഘടിപ്പിച്ച പരിശീലന ക്ലാസ്സ് ഭൂവിനിയോഗ കമ്മീഷണര്‍ എ. നിസാമുദ്ദീന്‍ നയിച്ചു. ഗുണഭോക്താക്കളുടെ സംശയങ്ങള്‍ക്ക് ഓവര്‍സിയര്‍ പ്രേംകുമാര്‍ മറുപടി നല്‍കി. കാട്ടാക്കട ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ശരത്ചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, മണ്ണുസംരക്ഷണ വകുപ്പ് അസി.ഡയറക്ടര്‍ അനിത, പ്രദേശത്തെ കര്‍ഷകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 1373/2019)
- Log in to post comments