Skip to main content

ചീഫ് മിനിസ്റ്റേഴ്‌സ് സ്റ്റുഡന്റ് ലീഡേഴ്‌സ് കോൺക്ലേവ്: യൂണിയൻ പ്രതിനിധികൾക്ക് അപേക്ഷിക്കാം

സംസ്ഥാനത്തിന്റെ വികസന നയം രൂപീകരിക്കുന്നതിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്‌സ് സ്റ്റുഡന്റ് ലീഡേഴ്‌സ് കോൺക്ലേവ് പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ യൂണിയൻ പ്രതിനിധികളുമായി ആശയവിനിമയം നടത്തും. ഇതിന്റെ രണ്ടാം ഘട്ടം ജനുവരി ആറിന് കോഴിക്കോട് ഫാറുക്ക് കോളേജിൽ നടക്കും.
കോൺക്ലേവിൽ കണ്ണൂർ, കോഴിക്കോട്, കാർഷിക, വെറ്റിനറി, മലയാളം, സംസ്‌കൃത, കേരള കലാമണ്ഡലം സർവകലാശാലകളിലെ യൂണിയൻ പ്രതിനിധികളും അവയുടെ കീഴിൽ വരുന്ന സ്വാശ്രയ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ അഫിലിയേറ്റഡ് കോളേജുകളിലേയും യൂണിയൻ ചെയർമാൻ, ജനറൽ സെക്രട്ടറി എന്നിവർക്ക് പങ്കെടുക്കാം.  പങ്കെടുക്കുന്നതിനായി http://www.collegiateedu.kerala.gov.in ൽ നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രം സഹിതം  leadersconclaveclt@gmail.com ലേയ്ക്ക് ജനുവരി ഒന്നിന് മുമ്പായി അയക്കണം.  പരിപാടിയിലെത്തുന്ന പ്രതിനിധികൾ അപേക്ഷയുടെ ഹാർഡ് കോപ്പിയും കോളേജ് ഐ.ഡി കാർഡും ഹാജരാക്കണം.
പി.എൻ.എക്‌സ്.4706/19

 

date