Skip to main content

ഭക്ഷ്യ വകുപ്പിൻറെ ഉപഭോക്തൃ സഹായ കേന്ദ്രം കളക്ട്രേറ്റില്‍ തുടങ്ങി 

ആലപ്പുഴ: സംസ്ഥാന ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പിൻറെ ആഭിമുഖ്യത്തിൽ കളക്ട്രേറ്റിലെ രണ്ടാം നിലയിൽ ഉപഭോക്തൃ സഹായ കേന്ദ്രം ആരംഭിച്ചു. കേന്ദ്രത്തിന്‍റെ ഉദ്ഘാടനം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പുുമന്ത്രി പി.തിലോത്തമന്‍ നിർവഹിച്ചു.ഈ സഹായ കേന്ദ്രത്തിൽ നിന്ന് ഉപഭോക്താവിന് ആവശ്യമായ എല്ലാ വിവരങ്ങളും ലഭിക്കും. ഉപഭോക്തൃതര്‍ക്ക പരിഹാരം,വകുപ്പുുമായി ബന്ധപ്പെട്ട പരാതികള്‍, ഭക്ഷ്യ വകുപ്പുുമായി ബന്ധപ്പെട്ടുള്ള അപേക്ഷ നൽകേണ്ട രീതിയും സഹായങ്ങളും എന്നിവ ഈ ഹെൽപ് ഡെസ്കിൽ നിന്ന് ലഭ്യമാണ്. ദേശീയ ഉപഭോക്തൃ ദിനത്തോടനുബന്ധിച്ച് എല്ലാ കളക്ടറേറ്റ് കളിലും ഇത്തരം സഹായ കേന്ദ്രങ്ങൾ ആരംഭിച്ചതായി മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. ഉപഭോക്താവിനെ സംരക്ഷിക്കുന്നതിന് ഉപഭോക്തൃ നിയമത്തില്‍ വലിയ മാറ്റങ്ങളാണ് വരുത്തുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സ്വതന്ത്ര ഉപഭോക്തൃ ഡയറക്ടറേറ്റ് തന്നെ ആരംഭിക്കുന്നതിനുള്ള നടപടികള്‍ വകുപ്പു എടുത്തുവരുന്നതായി മന്ത്രി പറഞ്ഞു. ഉപഭോക്തൃ സംരക്ഷണത്തിനും പരാതി പരിഹാരം സമയ ബന്ധിതമായി തീര്‍ക്കാനും ജില്ല തലത്തില്‍ സംവിധാനം വരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ല സപ്ലൈ ഓഫീസര്‍ പി.മുരളീധരന്‍ നായര്‍ നേതൃത്വം നല്‍കി.

date