Skip to main content

കേരളത്തിന്റെ ഭക്ഷ്യ ഭദ്രത; ബോധവത്കരണ റാലി നടത്തി

ആലപ്പുഴ: ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ കളക്ട്രേറ്റില്‍ നിന്ന് ആരംഭിച്ച ഉപഭോക്തൃ ബോധവത്കരണ റാലി ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പുമന്ത്രി പി.തിലോത്തമന്‍ ഫ്ലാഗ് ചെയ്തു. ദേശീയ ഉപഭോക്തൃ ദിനാഘോഷത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. റേഷന്‍ വിതരണം പരമാവധി സുതാര്യമാക്കുകയാണ്. ഇ-പോസ് മെഷീനുകള്‍ ത്രാസുമായി ബന്ധിപ്പിച്ചുവരുന്നു. റേഷന്‍ വിതരണത്തിന് ഗോഡൗണുകളില്‍ ത്രാസ് വയ്കുുന്നു. കൂടാതെ സി.സി.ടി.വിയും സ്ഥാപിക്കുകയാണ്. റേഷന്‍ സാധനങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ അടുത്ത കരാര്‍ വിളിക്കുമ്പോള്‍ പൂര്‍ണമായും ജി.പി.എസ്. സംവിധാനം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. മൂന്നു മുതിര്‍ന്ന ഉപഭോക്താക്കളെ മന്ത്രി ആദരിച്ചു. ജില്ല സപ്ലൈ ഓഫീസര്‍ പി.മുരളീധരന്‍ നായര്‍ നേതൃത്വം നല്‍കി. സപ്ലൈകോ ജീവനക്കാര്‍, ഉപഭോക്തൃ സംഘടനാ പ്രതിനിധികള്‍,റോളര്‍ സ്കേറ്റിങ് വിദ്യാര്‍ഥികള്‍ എന്നിവര്‍ ജാഥയില്‍ പങ്കെടുത്തു

date