Post Category
പട്ടികജാതി കടാശ്വാസം : 1.46 കോടി രൂപ അനുവദിച്ചു
പട്ടികജാതി കടാശ്വാസ പദ്ധതി പ്രകാരം ജില്ലയിലെ 95 സഹകരണ സംഘങ്ങളില്‍ നിന്നും വായ്പ എടുത്ത 1955 ഗുണഭോക്താക്കള്‍ക്ക് കടാശ്വാസം അനുവദിക്കുന്നതിനായി സര്‍ക്കാര്‍ 1.46 കോടി രൂപ അനുവദിച്ചു. 2010 മാര്‍ച്ചിന് മുമ്പ് തിരിച്ചടവ് കാലാവധി കഴിഞ്ഞതും 2015 ആഗസ്റ്റ് 31ന് വായ്പ തിരിച്ചടച്ച് കടം അവസാനിപ്പിച്ച വായ്പകളുടെ ആനുകൂല്യമാണ് അനുവദിച്ചിട്ടുള്ളത്.
ആനുകൂല്യം ലഭിച്ചവരുടെ പേരും തുകയും ബന്ധപ്പെട്ട സഹകരണ ബാങ്കുകളില്‍ പരിശോധനയ്ക്കായി പ്രസിദ്ധീകരിക്കുമെന്ന് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ അറിയിച്ചു.
(പിഎന്‍പി 2973/17)
date
- Log in to post comments