ടോയ്‌ലറ്റ് സമുച്ചയ നിര്‍മാണം ഉടന്‍ ആരംഭിക്കും: അഡ്വ.മാത്യു ടി തോമസ് എംഎല്‍എ
സര്‍ക്കാര്‍ ഭരണാനുമതി ലഭിച്ച മല്ലപ്പള്ളി സ്വകാര്യ ബസ് സ്റ്റാന്‍ഡിനുള്ളിലെ ടോയ്‌ലറ്റ് സമുച്ചയ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ പറഞ്ഞു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും തുക ചെലവഴിച്ച് കൊച്ചി ആസ്ഥാനമായ കേരളാ ഇലക്ടിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിംഗ് കമ്പനി ലിമിറ്റഡ് (കെല്‍) എന്ന സ്ഥാപനമാണ് നിര്‍മാണം നടത്തുന്നത്. 115 ലക്ഷം രൂപയാണ് അടങ്കല്‍ തുക.
താലൂക്ക് ആസ്ഥാനത്ത് എത്തുന്നവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്ക് മതിയായ സൗകര്യമില്ലെന്ന് പഞ്ചായത്ത് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് എം.എല്‍.എ ഇതിനായി തുക വകയിരുത്തിയത്. പഞ്ചായത്ത് കണ്ടെത്തി കൈമാറിയ സ്ഥലത്താണ് നിര്‍മാണം നടത്തുന്നത്. ഇരുനിലകളിലായി വിമാനത്താവളങ്ങില്‍ പ്രവര്‍ത്തിക്കുന്ന ശുചിമുറിയുടെ മാതൃകയിലാണ് ശുചിമുറി സമുച്ചയം നിര്‍മിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണത്തിന്റെ ആദ്യഘട്ടത്തിലെ മണ്ണ് പരിശോധന അടക്കമുള്ള പ്രവര്‍ത്തികള്‍ നേരത്തേ നടത്തിയിരുന്നു.
പഞ്ചായത്ത് ഓഫീസില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിന് ശേഷം സ്ഥലം സന്ദര്‍ശിച്ച എംഎല്‍എ പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശം നല്‍കി.
മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേല്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോസഫ് ഇമ്മാനുവേല്‍, ബിജി വര്‍ഗീസ്, ജേക്കബ് തോമസ്, പഞ്ചായത്ത് സെക്രട്ടറി പി.കെ. ജയന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അലക്‌സ് കണ്ണമല, ജോര്‍ജ്കുട്ടി പരിയാരം, രാജന്‍ എം. ഈപ്പന്‍, കെല്ലിന്റെ പ്രതിനിധി അബ്ദുള്‍ ഷുക്കൂര്‍ എന്നിവരും എംഎല്‍എയ്‌ക്കൊപ്പമുണ്ടായിരുന്നു.
- Log in to post comments