Skip to main content

പഴങ്ങളുടെ ഗ്രാമം പദ്ധതി: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന കൃഷി വകുപ്പ് ഫലവര്‍ഗ്ഗങ്ങളുടെ വ്യാപനത്തിനായി ആവിഷ്‌കരിച്ച ഫ്രൂട്ട് വില്ലേജ് പദ്ധതി കല്‍പറ്റ ബ്ലോക്ക് പരിധിയിലെ പടിഞ്ഞാറത്തറ, തരിയോട്, വെങ്ങപ്പള്ളി, മുട്ടില്‍, കോട്ടത്തറ പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്നു. പടിഞ്ഞാറത്തറ പഞ്ചായത്തില്‍ പാഷന്‍ ഫ്രൂട്ടും തരിയോട്, കോട്ടത്തറ പഞ്ചായത്തുകളില്‍ അവക്കാഡോ അഥവാ വെണ്ണപ്പഴവും വെങ്ങപ്പള്ളി, മുട്ടില്‍, പഞ്ചായത്തുകളില്‍ മാംഗോസ്റ്റീനുമാണ് പഴങ്ങളുടെ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആവശ്യമായ തൈകള്‍ കാര്‍ഷിക സര്‍വകലാശാല ഫാമുകളില്‍ നിന്നും സൗജന്യ നിരക്കില്‍ തിരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകര്‍ക്ക് വിതരണം ചെയ്യും. നല്ല നിലയില്‍ കൃഷിയിടമൊരുക്കിയതിനുള്ള ധനസഹായവും  അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് അനുവദിക്കും. പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഴവര്‍ഗ്ഗകൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ ജനുവരി 7 നകം അതാത് കൃഷിഭവനുകളില്‍ അപേക്ഷ നല്‍കണം. ജാതിക്ക കൃഷി ചെയ്യുന്ന തോട്ടങ്ങളില്‍ ഫെര്‍ട്ടിഗേഷന്‍ (ഡ്രിപ്പ് ജലസേചനത്തിലൂടെ വള പ്രയോഗം) യൂണിറ്റ് സ്ഥാപിക്കുന്നതിന് 10 സെന്റിന് പരമാവധി 9000 രൂപ ഹൈടെക്ക് അഗ്രിക്കള്‍ച്ചര്‍ പദ്ധതിയിലുള്‍പ്പെടുത്തി ധന സഹായം നല്‍കും.

date