ജില്ലാ ഹോമിയോ മെഡിക്കല്‍ സ്റ്റോറിന്റെ ഉദ്ഘാടനം നടത്തി
മുട്ടം ജില്ലാ ഹോമിയോ ആശുപത്രിയോട് അനുബന്ധിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ജില്ലാ മെഡിക്കല്‍ സ്റ്റോറിന്റെ ഉദ്ഘാടനം മന്ത്രി എം.എം.മണി നിര്‍വഹിച്ചു. ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിധിപ്പിക്കുന്നതിനായി കൂടുതല്‍ തുക അനുവദിക്കുകുമെന്ന് മന്ത്രി പറഞ്ഞു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് ജോസ് എരിച്ചിരിക്കാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മുട്ടം പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിള്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മനോജ് കുമാര്‍, സി.വി. സുനിത, വിജയകുമാര്‍, മോളി ഡോമിനിക്, ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ ചെറിയാന്‍, പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. മോഹനന്‍, വാര്‍ഡ് മെമ്പര്‍ ഔസേപ്പച്ചന്‍ ചാരകുന്നത്ത്, എച്ച്.എം.സി മെമ്പര്‍ കെ.എല്‍. ജോസഫ്, എം.കെ. ഷാജി, ടി.എം. റഷീദ്, ടോമി ജോര്‍ജ് മൂഴിക്കുഴിയില്‍, അഗസ്റ്റിന്‍ കള്ളികാട്ട്, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.എസ്. രാധാകൃഷ്ണന്‍, ഡി.എം.ഒ ഡോ. ഇന്‍.എന്‍. രാജു, സൂപ്രണ്ട് ഡോ. അമ്പിളി എന്നിവര്‍ സംസാരിച്ചു.
- Log in to post comments