പ്രതിസന്ധിഘട്ടത്തില്‍ സ്ത്രീകള്‍ക്ക് ആശ്വാസമായി വണ്‍ സ്റ്റോപ്പ് സെന്റര്‍
വനിതാ ശിശുവികസന വകുപ്പിന്റെ കീഴില്‍ ഇടുക്കി ജില്ലയില്‍ പൈനാവ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വണ്‍സ്റ്റോപ്പ് സെന്റര്‍ വിഷമഘട്ടത്തിലുള്ള സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആശ്വാസം പകരുന്നതിനായും അവര്‍ക്ക് താത്ക്കാലികമായി ഷെല്‍ട്ടര്‍ അനവദിക്കുന്നതിനായും ആരംഭിച്ചിട്ടുള്ളതാണ്. കേന്ദ്രാവീഷ്‌കൃതപദ്ധതിയായ സഖി വണ്‍സ്റ്റോപ്പ് സെന്റര്‍ പഴയ കേന്ദ്രീയ വിദ്യാലയം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഗാര്‍ഹിക പീഡനങ്ങള്‍ക്കു വിധേയരായ സ്ത്രീകളും കുട്ടികളും കൂടാതെ ലൈംഗിക അതിക്രമങ്ങള്‍ അതിജീവിച്ച സ്ത്രീകള്‍ക്കും കൗസലിംഗ് ചികിത്സാ നിയമ സഹായം, ഷെല്‍ട്ടര്‍ തുടങ്ങി എല്ലാ സേവനങ്ങളും കേന്ദ്രത്തില്‍ ലഭ്യമാണ്. പൈനാവില്‍ അനുവദിച്ച വണ്‍സ്റ്റോപ്പ് സെന്ററില്‍ നിലവില്‍ 6 ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. 24 മണിക്കുറും സെന്ററിന്റെ സേവനം ലഭിക്കും. ഇപ്പോള്‍ ഒരു സ്ത്രീയും 2 കുട്ടികളും ഉള്‍പ്പെടെ 3 അന്തേവാസികള്‍ ഉണ്ടെന്നും ഇതുവരെ 4 പേര്‍ക്ക് കൗസലിംഗ് നല്‍കിയെന്നും പ്രൊട്ടക്ഷന്‍ ഓഫീസര്‍ അറിയിച്ചു
- Log in to post comments