Skip to main content

മണക്കടവ് വിയറില്‍ 2576 ലക്ഷം ഘനയടി ജലം: കരാര്‍ പ്രകാരം ലഭിക്കാനുള്ളത് 4674 ദശലക്ഷം അടി ജലം

 

മണക്കടവ് വിയറില്‍ 2019 ജൂലൈ ഒന്ന് മുതല്‍ ഡിസംബര്‍ 26 വരെ 2576 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം- ആളിയാര്‍ കരാര്‍ പ്രകാരം  4674 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. പറമ്പിക്കുളം-ആളിയാര്‍ പദ്ധതി ജലസംഭരണനില ദശലക്ഷം ഘനയടിയില്‍ ചുവടെ കൊടുക്കുന്നു. ബ്രാക്കറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ ജല ലഭ്യതയുടെ ശതമാന കണക്ക്. ലോവര്‍ നീരാര്‍ 109.70 (74.30), തമിഴ്‌നാട് ഷോളയാര്‍ 3811.73 (97.24), കേരള ഷോളയാര്‍ 5130.90 (111.18), പറമ്പിക്കുളം 17064.06 (107.32), തൂണക്കടവ് 526.08 (100.49), പെരുവാരിപ്പള്ളം 579.31 (100.58), തിരുമൂര്‍ത്തി 1530.47 (128.41), ആളിയാര്‍ 3419.78 (116.92).

date