Skip to main content

ജില്ലയില്‍ രാത്രിനടത്തം ഇന്ന് രാത്രി 11 മുതല്‍

 

സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പൊതുബോധം ഉണര്‍ത്തുക, നിലവിലുള്ള പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക, പൊതുയിടങ്ങള്‍ അന്യമാകാതെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പാലക്കാട് ജില്ലയില്‍ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് (ഡിസംബര്‍ 29) വനിതകളുടെ രാത്രിനടത്തം സംഘടിപ്പിക്കുന്നു. രാത്രി 11 മുതല്‍ ഡിസംബര്‍ 30 ഒരുമണി വരെ എല്ലാ മുനിസിപ്പാലിറ്റികളിലെയും തിരഞ്ഞെടുത്ത വഴികളിലൂടെയാണ് നടത്തം. സംസ്ഥാനത്തൊട്ടാകെ നിര്‍ഭയ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി 'പൊതു ഇടം എന്റേതും' എന്ന പേരില്‍ നടക്കുന്ന സ്ത്രീശാക്തീകരണ പരിപാടിയുടെ ഭാഗമായാണ് രാത്രിനടത്തം സംഘടിപ്പിക്കുന്നത്.

മുനിസിപ്പാലിറ്റി, തിരഞ്ഞെടുത്ത സ്ഥലം എന്നിവ താഴെ കൊടുക്കുന്നു:

പാലക്കാട്

ഒലവക്കോട് റെയില്‍വേ സ്റ്റേഷന്‍ മുതല്‍ അഞ്ചു വിളക്ക് ജംഗ്ഷന്‍ വരെ
കല്‍മണ്ഡപം മുതല്‍ അഞ്ചു വിളക്ക് ജംഗ്ഷന്‍ വരെ
ടൗണ്‍ റെയില്‍വേ സ്റ്റേഷന്‍ മുതല്‍ അഞ്ചു വിളക്ക് ജംഗ്ഷന്‍ വരെ
സ്റ്റേഡിയം ബൈപാസ് റോഡ് മുതല്‍ അഞ്ചു വിളക്ക് ജംഗ്ഷന്‍ വരെ
മണപ്പുള്ളിക്കാവ് മുതല്‍ അഞ്ചു വിളക്ക് ജംഗ്ഷന്‍ വരെ
മേഴ്‌സി കോളേജ് മുതല്‍ അഞ്ചു വിളക്ക് ജംഗ്ഷന്‍ വരെ
ഹെഡ് പോസ്റ്റ് ഓഫീസ് മുതല്‍ അഞ്ചു വിളക്ക് ജംഗ്ഷന്‍ വരെ
യാക്കര മുതല്‍ അഞ്ചു വിളക്ക് ജംഗ്ഷന്‍ വരെ
ശകുന്തള ജംഗ്ഷന്‍ മുതല്‍ അഞ്ചു വിളക്ക് ജംഗ്ഷന്‍ വരെ
മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് മുതല്‍ അഞ്ചു വിളക്ക് ജംഗ്ഷന്‍ വരെ

ചെര്‍പ്പുളശ്ശേരി

ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍കാവ് - ചെര്‍പ്പുളശ്ശേരി ബസ് സ്റ്റാന്‍ഡ് വരെ
കച്ചേരിക്കുന്ന് - ചെര്‍പ്പുളശ്ശേരി ബസ് സ്റ്റാന്‍ഡ് വരെ
കാറല്‍മണ്ണ - ഒറ്റപ്പാലം റോഡ് വരെ

ഒറ്റപ്പാലം

റെയില്‍വേ സ്റ്റേഷന്‍ പരിസരം - ഒറ്റപ്പാലം ബസ് സ്റ്റാന്‍ഡ് വരെ
ഈസ്റ്റ് ഒറ്റപ്പാലം - ഒറ്റപ്പാലം ബസ് സ്റ്റാന്‍ഡ് വരെ
സെമാലിക്ക് ഹോസ്പിറ്റല്‍ പരിസരം - ഒറ്റപ്പാലം ബസ് സ്റ്റാന്‍ഡ് വരെ
ഒറ്റപ്പാലം മുനിസിപ്പാലിറ്റി (ചെര്‍പ്പുളശ്ശേരി റോഡ്) - ഒറ്റപ്പാലം ബസ് സ്റ്റാന്‍ഡ് വരെ
മായന്നൂര്‍ പാലം - ഒറ്റപ്പാലം ബസ് സ്റ്റാന്‍ഡ് വരെ

ചിറ്റൂര്‍

കോലാക്കളം ജംഗ്ഷന്‍- ചിറ്റൂര്‍-തത്തമംഗലം മുന്‍സിപ്പല്‍ ഓഫീസ് വരെ
പറയങ്കോട് -ചിറ്റൂര്‍-തത്തമംഗലം മുന്‍സിപ്പല്‍ ഓഫീസ് വരെ
ഗവ. കോളേജ് - ചിറ്റൂര്‍-തത്തമംഗലം മുന്‍സിപ്പല്‍ ഓഫീസ് വരെ
അണിക്കോട് - ചിറ്റൂര്‍

പട്ടാമ്പി

ശങ്കരമംഗലം -പട്ടാമ്പി സെന്റര്‍ വരെ
നിള ഹോസ്പിറ്റല്‍ -പട്ടാമ്പി സെന്റര്‍ വരെ
സേവന ഹോസ്പിറ്റല്‍ -പട്ടാമ്പി സെന്റര്‍ വരെ

മണ്ണാര്‍ക്കാട്

നെല്ലിപ്പുഴ-മണ്ണാര്‍ക്കാട് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് വരെ
കുന്തിപ്പുഴ മണ്ണാര്‍ക്കാട് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് വരെ
ആല്‍ത്തറ -വടക്കുമന്നം
കോടതിപ്പടി- പെരുമ്പിടാരി

ഷൊര്‍ണൂര്‍

റെയില്‍വേ സ്റ്റേഷന്‍-പൊതുവാള്‍ ജംഗ്ഷന്‍ വരെ.
ഗവ. ഹോസ്പിറ്റല്‍ ജംഗ്ഷന്‍ -പൊതുവാള്‍ ജംഗ്ഷന്‍ വരെ.
കുളപ്പുള്ളി -പൊതുവാള്‍ ജംഗ്ഷന്‍ വരെ.
കവളപ്പാറ റോഡ് -പൊതുവാള്‍ ജംഗ്ഷന്‍ വരെ.

രാത്രിനടത്തത്തിന്റെ സമാഗമം ഒരുമണിയോടെ അഞ്ചുവിളക്കില്‍

'പൊതു ഇടം എന്റേതും' എന്ന പേരില്‍ ഇന്ന് (ഡിസംബര്‍ 29) പാലക്കാട് മുനിസിപ്പാലിറ്റി പരിധിയില്‍ നടക്കുന്ന രാത്രിനടത്തത്തിന്റെ സമാഗമം അഞ്ചുവിളക്ക്് പരിസരത്ത് രാത്രി ഒരു മണിക്ക് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി, നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശിധരന്‍ എന്നിവര്‍ പങ്കാളികളാവും.

date