Skip to main content

ലൈഫ് മിഷന്‍ ജില്ലാതല കുടുംബ സംഗമവും അദാലത്തും : പോസ്റ്റര്‍ പ്രകാശനം ചെയ്തു.

 

 

ലൈഫ് മിഷന്‍ ജില്ലാതല കുടുംബ സംഗമം - അദാലത്തുമായി ബന്ധപ്പെട്ടുള്ള പോസ്റ്റര്‍ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സംഘാടസമിതി ചെയര്‍മാനുമായ അഡ്വ.കെ. ശാന്തകുമാരി നിര്‍വഹിച്ചു.  ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് വീടിനൊപ്പൊം സര്‍ക്കാരിന്റെ വിവിധ സേവനങ്ങളും ലഭ്യമാക്കുന്നതിനായി ജനുവരി ഏഴിന് ചെറിയ കോട്ടമൈതാനത്താണ് കുടുംബസംഗമം സംഘടിപ്പിക്കുന്നത്. സര്‍ക്കാരിന്റെ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ഗുണഭോക്താക്കള്‍ക്ക്  ലഭ്യമാക്കുകയാണ് ലക്ഷ്യം.

 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ നടന്ന  പ്രകാശന പരിപാടിയില്‍ പ്രചാരണ കമ്മിറ്റി കണ്‍വീനറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രീയ കെ. ഉണ്ണികൃഷ്ണന്‍. ലൈഫ് മിഷന്‍  ജില്ലാകോര്‍ഡിനേറ്റര്‍  ജെ. അനീഷ് എന്നിവര്‍ സംബന്ധിച്ചു.

date