ഇഗ്‌നോയില്‍ വിവിധ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം
ഇന്ദിരാഗാന്ധി നാഷ്ണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്നോ) നടത്തുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ്, ഹിന്ദി, പൊളിറ്റിക്സ്, ഇക്കണോമിക്സ്, ഹിസ്റ്ററി, സോഷ്യോളജി, സോഷ്യല്‍ വര്‍ക്സ്, സൈക്കോളജി, ടൂറിസം, കൊമേഴ്സ്, ബിരുദം, പി.ജി, ഡിപ്ലോമ കോഴ്‌സുകളിലേക്കും ഡിപ്ലോമ ഇന്‍ ക്രിയേറ്റീവ് റൈറ്റിങ്ങ് ഇന്‍ ഇംഗ്ലീഷ്, ഗൈഡന്‍സ്, ടീച്ചിങ്ങ് ഓഫ് ഇംഗ്ലീഷ്, ഫങ്ങ്ഷനല്‍ ഇംഗ്ലീഷ്, കമ്മ്യൂണിക്കേറ്റീവ് അറബിക് ലാംഗ്വേജ് കോഴ്സുകളിലേക്കാണ് അപേക്ഷിക്കാന്‍ അവസരം. പഠനസാമഗ്രികളും കൗണ്‍സിലിങ് ക്ലാസുകളും സൗജന്യമാണ്. പിന്നാക്കക്കാര്‍ക്ക് ഫീസിളവ് ലഭിക്കും. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് സെറ്റ് കോപ്പികളും മൂന്ന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വടക്കഞ്ചേരി ദാറുല്‍ഹുദ ഇഗ്‌നോ സ്പെഷ്യല്‍ സ്റ്റഡി സെന്ററില്‍ എത്തണമെന്ന് കോഡിനേറ്റര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ignou.ac.in ല്‍ ലഭിക്കും.
- Log in to post comments