Skip to main content

ലാബുകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു

കുഴല്‍മന്ദം, കോട്ടായി, പെരിങ്ങോട്ടുകുറിശ്ശി, മാത്തൂര്‍, കുത്തന്നൂര്‍, കണ്ണാടി, തേങ്കുറിശ്ശി പഞ്ചായത്തുകളിലെ പട്ടികജാതി കോളനികളില്‍ ചെന്ന് രക്ത സാമ്പിള്‍ കലക്ട് ചെയ്ത് ടോട്ടല്‍ കൊളസ്ട്രോള്‍ ഹീമോഗ്ലോബിന്‍ സിറം ക്രിയാറ്റിന്‍ എസ് ജി പി ടി എന്നീ പരിശോധനകള്‍ നടത്തി റിസള്‍ട്ട് നല്‍കുന്നതിന് എന്‍ എ ബി എച്ച് അക്രഡിറ്റേഷന്‍ ഉള്ള ലാബുകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഏകദേശം 5000 പേര്‍ക്കാണ് പരിശോധന നടത്തേണ്ടത്. 4,90,000 രൂപയാണ് അടങ്കല്‍ തുക. ടെന്‍ഡറുകള്‍ ജനുവരി 11 ന് ഉച്ചയ്ക്ക് 12.30 വരെ കുഴല്‍മന്ദം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് 2.30 ന് തുറക്കും.

date