Skip to main content

ദേശീയ വോട്ടേഴ്‌സ് ദിനാചരണം; വിദ്യാര്‍ഥികള്‍ക്കായി കത്തെഴുത്ത് മത്സരം

 

 

 

 

 

ദേശീയ വോട്ടേഴ്‌സ് ദിനത്തോടനുബന്ധിച്ച് ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കത്തെഴുത്ത് മത്സരം സംഘടിപ്പിച്ചു. 'ജനാധിപത്യത്തില്‍ നാമാണ് നമ്മുടെ വിധികര്‍ത്താക്കള്‍, നമ്മുടെ ഭാവിയുടെ വര്‍ണങ്ങള്‍ നിര്‍ണ്ണയിക്കുന്നതും നാം തന്നെയാണ് ' എന്ന വിഷയത്തിലാണ് മത്സരം സംഘടിപ്പിച്ചത്. സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്, അംഗീകൃത സ്വകാര്യ വിദ്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള  എട്ട് മുതല്‍ 12 വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന 227 വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. മത്സരത്തില്‍ വിജയികളാവുന്ന രണ്ടു പേര്‍ക്ക് ജനുവരി 25 ന് ദേശീയ വോട്ടേഴ്‌സ് ദിനത്തില്‍ നടക്കുന്ന സംസ്ഥാനതല കത്തെഴുത്ത് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. പുതുതലമുറയെ തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് ആകര്‍ഷിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. തെരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് ജില്ലാകലക്ടര്‍ സാംബശിവ റാവു വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ടി.ജനില്‍കുമാര്‍, ഇലക്ഷന്‍ ഡെ.തഹസില്‍ദാര്‍ കെ.ജി രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

date