മാലിദ്വീപില്‍ അറബിക്/ഖുര്‍ആന്‍ അധ്യാപകരുടെ ഒഴിവ്
മാലിദ്വീപിലെ മിനിസ്ട്രി ഓഫ് എഡ്യുക്കേഷനിലേക്ക് അറബിക്/ഖുര്‍ആന്‍ അധ്യാപകരുടെ 300 ലധികം ഒഴിവിലേക്ക് നോര്‍ക്ക റൂട്ട്സ് മുഖേന നിയമനം. അറബിക്/ഖുര്‍ആന്‍ വിഷയങ്ങളില്‍ ബിരുദവും ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യവുമാണ് യോഗ്യത. 65000 രൂപയാണ് അടിസ്ഥാന ശമ്പളം. അപേക്ഷ സമര്‍പ്പിക്കുന്നതിനും വിശദ വിവരങ്ങള്‍ക്കും www.norkaroots.org സന്ദര്‍ശിക്കണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 15. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ല്‍ ലഭിക്കും.
എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച
കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ജനുവരി നാലിന് രാവിലെ 10.30 ന് വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഗ്രാഫിക് ഡിസൈനര്‍, കൗണ്‍സിലര്‍, ബിസിനസ്സ് എക്സിക്യുട്ടീവ് (യോഗ്യത : ബിരുദം) സെയില്‍സ് ട്രെയിനി (യോഗ്യത : പ്ലസ്ടു) ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ (യോഗ്യത : എസ്.എസ്.എല്‍.സി), ഫാക്കല്‍റ്റി-വിഷ്വല്‍ ഇഫക്ട്സ്/വെബ് ഡവലപ്പ്മെന്റ് (യോഗ്യത : ബിരുദം, സോഫ്റ്റ് വെയര്‍ പരിജ്ഞാനം), ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തും. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും അഭിമുഖത്തില്‍ പങ്കെടുക്കാം. താല്‍പര്യമുളളവര്‍ ബയോഡാറ്റ സഹിതം രാവിലെ 10.30ന് സെന്ററില്‍ എത്തണം. ഫോണ്‍ - 0495 2370179.
- Log in to post comments