Skip to main content

മിഷന്‍ ഇന്ദ്രധനുഷ് ; വാഹനപര്യടനം തുടങ്ങി 

 

 

 

 

മിഷന്‍ ഇന്ദ്രധനുഷ് പദ്ധതിയുടെ ഭാഗമായി ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ പ്രചാരണം നടത്തുന്ന വാക്‌സിന്‍ ബോധവത്കരണ വണ്ടിയുടെ ഫ്‌ളാഗ് ഓഫ് സിവില്‍ സ്റ്റേഷനില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു നിര്‍വഹിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ അഖില്‍ ചാലിലിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളാണ് പര്യടന വാഹനത്തില്‍ ബോധവത്കരണം നടത്തുന്നത്. പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും കുത്തിവയ്പ് നല്‍കാനുള്ള കേന്ദ്രാവിഷ്‌കൃതപദ്ധതിയായ 'മിഷന്‍ ഇന്ദ്രധനുസ് പദ്ധതിയെക്കുറിച്ച് ബോധവത്കരണം നല്‍കി മുഴുവന്‍ കുട്ടികള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. 

 

വയനാട്, കോഴിക്കോട്  ജില്ലകളാണ് മിഷന്‍ ഇന്ദ്രധനുഷ് പരിപാടിയ്ക്കായി ഈ വര്‍ഷം തെരഞ്ഞെടുത്തത്. മാര്‍ച്ച് മാസം വരെയായി ഓരോ മാസങ്ങളിലെയും ആദ്യ തിങ്കളാഴ്ച മുതല്‍ ഏഴു പ്രവൃത്തി ദിനങ്ങളിലാണ് മിഷന്‍ ഇന്ദ്രധനുഷ് നടപ്പിലാക്കുന്നത്. ഈ മാസം ആറ് മുതല്‍ 14 വരെയാണ് ജില്ലയില്‍ പരിപാടി. രണ്ട് വയസ്സിനു താഴെ പ്രായമുള്ള പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തിയാക്കാത്ത കുട്ടികള്‍ക്കും ഇതു വരെ പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികള്‍ക്കും പ്രതിരോധ വാക്‌സിന്‍ നല്‍കി  ാരകമായ രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നതിന് വേണ്ടിയാണ് മിഷന്‍ ഇന്ദ്രധനുസ് നടപ്പക്കുന്നത്. 

 

ജില്ലയിലെ കുറ്റ്യാടി, പേരാമ്പ്ര തുടങ്ങി ഗ്രാമീണ മേഖലകളില്‍ പര്യടന വാഹനം സഞ്ചരിച്ച് പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, മതസംഘടന നേതാക്കള്‍ എന്നിവര്‍ ഉള്‍പ്പെടെ മുഴുവന്‍ ആളുകള്‍ക്കും വാക്‌സിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ച് ബോധവത്ക്കരണം നല്‍കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ജയശ്രീ, എ.ഡിഎംഒ ഡോ. ആര്‍ രാജേന്ദ്രന്‍, ആരോഗ്യ കേരളം ഡി.പി.എം ഡോ.എ നവീന്‍, ആര്‍ സി എച്ച് ഓഫീസര്‍ ടി മോഹന്‍ദാസ്, എം.സി.എച്ച് ഓഫീസര്‍ ഗീത, മാസ് മീഡിയ ഓഫീസര്‍ കെ മണി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍മാരായ ബേബി നാപ്പള്ളി, ഹംസ ഇസ്മാലി തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

date