Skip to main content

ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു

പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു. പ്രത്യേക മെഡിക്കൽ ക്യാമ്പിലൂടെ തിരഞ്ഞെടുത്ത ഗുണഭോക്താക്കൾക്ക് വീൽചെയർ, ഹിയറിങ് എയ്ഡ്, സ്ട്രക്ച്ചസ് തുടങ്ങിയവയാണ് വിതരണം ചെയ്തത്.
ഉപകരണ വിതരണം മുൻ എം.എൽ.എ പി.എ. മാധവൻ നിർവ്വഹിച്ചു. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.വി. കുരിയാക്കോസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുമ ഹരി, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം.ടി. സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീബ ഗിരീഷ്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലൈജു സി. എടക്കളത്തൂർ, അടാട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ജയചന്ദ്രൻ, വൈസ് പ്രസിഡന്റ് ശോഭ ജയദാസൻ, സ്ഥിരം സമിതി അധ്യക്ഷൻ പി.ജെ. ദേവസ്സി, ഗ്രാമ പഞ്ചായത്ത് അംഗം ടി.ഡി. വിൻസൺ, വി.ഒ. ചുമ്മാർ, പി.പി. സഹീറ, ബൈജു വർക്ഷീസ് എന്നിവർ സംസാരിച്ചു.
 

date