Skip to main content

ലൈഫ് മിഷൻ പദ്ധതി : ബ്ലോക്ക്തല സംഘാടക സമിതി 3 ന്

ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ ലൈഫ് മിഷൻ സമ്പൂർണ പാർപ്പിട പദ്ധതി മേഖലാ തല ഭവന നിർമാണം പൂർത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബ സംഗമങ്ങളും അദാലത്തുകളും നടത്തുന്നതിന് ജനുവരി മൂന്ന് രാവിലെ 11 ന് സംഘാടക സമിതി യോഗം ചേരും.
ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന സംഘാടക സമിതി യോഗത്തിൽ ചൊവ്വന്നൂർ ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തു പ്രസിഡന്റുമാർ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, നിർവഹണ ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ, വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. ജനുവരി 15 ന് മുൻപായി കുടുംബസംഗമങ്ങളും അദാലത്തും സംഘടിപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ വി സുമതി അറിയിച്ചു.

date