Skip to main content

മുളക്കുഴ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കളക്ടേഴ്സ് @സ്‌കൂള്‍ പദ്ധതിക്ക് തുടക്കമായി

ആലപ്പുഴ :പുതുവര്‍ഷത്തില്‍ സംസ്ഥാനമൊട്ടാകെ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുമ്പോള്‍ മുളക്കുഴ ഹയര്‍ സെക്കണ്ടറി സ്‌കൂളും ഈ യജ്ഞത്തില്‍ പങ്കുചേരുകയാണ് കളക്ടേഴ്‌സ് സ്‌കൂള്‍ പദ്ധതിയിലൂടെവിദ്യാര്‍ത്ഥികളില്‍ ശുചിത്വ ബോധം സൃഷ്ടിക്കുകമാലിന്യ സംസ്‌കരണത്തെപ്പറ്റി തലമുറയെ ബോധവാന്‍മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്ജില്ലാ പഞ്ചായത്ത് മെമ്പര്‍ വേണു കളക്ടേഴ്സ് @സ്‌കൂള്‍ പദ്ധതി ഉദ്ഘാടനം  ചെയ്തു.
 

പദ്ധതിയുടെ ഭാഗമായി സ്‌കൂളില്‍ മാലിന്യശേഖരണത്തിനാവശ്യമായ ബാസ്‌കറ്റുകള്‍ സ്ഥാപിച്ചുപ്ലാസ്റ്റിക് മാലിന്യങ്ങളുംഖരമാലിന്യങ്ങളുംഭക്ഷണാവശിഷ്ടങ്ങളും പ്രത്യേകം വേര്‍തിരിച്ചു ശേഖരിക്കാനുള്ള സൗകര്യവുംസംവിധാനവും ഒരുക്കിയിട്ടുണ്ട്.
മുളക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രശ്മി രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ബൈജു ടി സി കളക്ടേഴ്‌സ് അറ്റ് സ്‌കൂള്‍ പദ്ധതിയെക്കുറിച്ച് കുട്ടികളോട് വിശദീകരിച്ചുഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ ഉഷഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രവീന്ദ്രന്‍വികസന കാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഗിരിജ വിജയകുമാര്‍ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ രാധാഭായ്വാര്‍ഡ് മെമ്പര്‍മാരായ മനോജ്ഷൈലജ,പി റ്റി എ പ്രസിഡണ്ട് എം,എച്ച് റഷീദ് എന്നിവര്‍ സംസാരിച്ചു.

 

 

date