Skip to main content

ജില്ല കളക്ടറുടെ പരാതി പരിഹാര അദാലത്ത് ജനുവരി 18ന്

 

 

ആലപ്പുഴ: പൊതുജനങ്ങളുടെ പരാതികളും അപേക്ഷകളും അതിവേഗത്തിലും ജനസൗഹാര്‍ദ്ദപരമായും തീര്‍പ്പാക്കുന്നതിന് ജില്ല കളകട്റുടെ അമ്പലപ്പുഴ താലൂക്കിലെ പൊതുജന പരാതി പരിഹാര അദാലത്ത് 'സഫലം' ജനുവരി 18ന് ജില്ല പഞ്ചായത്ത് ഹാളില്‍ നടത്തും. എല്‍.ആര്‍.എം കേസുകള്‍, സര്‍വ്വെ ,പ്രളയം സംബന്ധമായ അപേക്ഷകള്‍, ഭൂമിയുടെ തരമാറ്റം/പരിവര്‍ത്തനം, റേഷന്‍ കാര്‍ഡ് എന്നിവയൊഴികെയുള്ള എല്ലാ പരാതികളും അപേക്ഷകളും അദാലത്തില്‍ സ്വീകരിച്ച് താലൂക്ക് തല വകുപ്പ് മേധാവികളുടെ സാന്നിധ്യത്തില്‍ പരിഹാരം കാണും. അദാലത്തിലേക്കായി അമ്പലപ്പുഴ താലൂക്കിലെ വില്ലേജോഫീസുകള്‍, അമ്പലപ്പുഴ താലൂക്ക് ഓഫീസ്, ആര്‍.ഡി.ഒ ഓഫീസ്, കളക്ടറേറ്റ് എന്നിവിടങ്ങളില്‍ ജനുവരി 10 വൈകിട്ട് അഞ്ചു വരെ അപേക്ഷകള്‍ നല്‍കാം. ജനുവരി 18ന് ജില്ല പഞ്ചായത്ത് ഹാളില്‍ ജില്ല കളക്ടര്‍ നേരിട്ട് പരാതികള്‍ സ്വീകരിക്കുന്നതും ഉടന്‍ തീര്‍പ്പാക്കുന്നതുമാണ്.

 

date