Skip to main content

കണ്‍സ്യൂമര്‍ഫെഡിനെ ടെന്‍ഡര്‍ നടപടികളില്‍ നിന്ന് ഒഴിവാക്കി

 

 

ആലപ്പുഴ: ഇ-ത്രിവേണി സ്റ്റേഷനറി സാധനങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സാമൂഹ്യക്ഷേമ വകുപ്പിന്‍റെ കീഴിലുള്ള സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുതലായവയുടെ ടെന്‍ഡറുകളില്‍ പങ്കെടുക്കുന്നതിന് കണ്‍സ്യൂമര്‍ഫെഡിനെ സെക്യൂരിറ്റി ഡെപ്പോസിറ്റില്‍ നിന്നും ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവായി. കണ്‍സ്യൂമര്‍ഫെഡില്‍ നിന്നും ടെന്‍ഡര്‍ കൂടാതെ നേരിട്ട് നിത്യോപയോഗസാധനങ്ങള്‍ വാങ്ങുന്നതിന് അനുമതിയും ആയിട്ടുണ്ട്. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സിവില്‍ സ്റ്റേഷന്‍ മറ്റ് ഓഫീസുകളുടെ കെട്ടിടങ്ങളില്‍ സ്റ്റേഷനറി കൗണ്ടര്‍ തുടങ്ങുന്നതിനു വേണ്ട നടപടികള്‍ അതത് ജില്ല കളക്ടറുമായി ചേര്‍ന്ന് കൈക്കൊണ്ടു വരുകയാണ്.

 

date