എടത്വയെ ഭക്ഷ്യ സുരക്ഷാ പഞ്ചായത്താക്കുന്നു; ലൈസന്‍സ് മേളകള്‍ ജനുവരി മൂന്നുമുതല്‍
ആലപ്പുഴ: സംസ്ഥാന ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ സുരക്ഷിത ആഹാരം ആരോഗ്യത്തിനാധാരം പദ്ധതിയുടെയും ആര്‍ദ്രം പദ്ധതിയുടെയും ഭാഗമായി സാമ്പത്തിക വര്‍ഷം ജില്ലയില്‍ കുട്ടനാട് ഭക്ഷ്യ സുരക്ഷ സര്‍ക്കളിലെ എടത്വ ഗ്രാമപഞ്ചായത്തിനെ ഭക്ഷ്യസുരക്ഷ പഞ്ചായത്തായി ഉയര്‍ത്താന്‍ തീരുമാനിച്ചു. ഈ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തില്‍ വിവിധതല ഭക്ഷ്യ നിര്‍മ്മാണ വിതരണ വില്‍പ്പന യൂണിറ്റുകളില്‍ പരിശോധന തുടരുന്നു. പഞ്ചായത്തിലെ മുഴുവന്‍ ഭക്ഷ്യ നിര്‍മാണ വിതരണ വില്പന കേന്ദ്രങ്ങളെയും ഭക്ഷ്യ സുരക്ഷ നിയമത്തിന്‍റെ പരിധിയില്‍ കൊണ്ടു വരുന്നതിനായി ലൈസന്‍സ്/രജിസ്ട്രേഷന്‍ മേളകള്‍ സംഘടിപ്പിക്കുന്നുണ്ട്. പാക്കറ്റ് ഫുഡുകള്‍ ഉള്‍പ്പെടെ വില്‍ക്കുന്ന ചെറുകിട ഭക്ഷണ വ്യാപരികള്‍, മൊത്ത വ്യാപാരികള്‍, കാറ്ററിങ് യൂണിറ്റുകള്‍, ചിക്കന്‍, ഡക്ക്, ഫിഷ് സ്റ്റാളുകള്‍, മീന്‍തട്ടുകള്‍, ഉച്ചഭക്ഷണം വിതരണം നടത്തുന്ന ആരാധനാലയങ്ങള്‍, ബോര്‍മകള്‍, പച്ചക്കറി കടകള്‍, തട്ടുകടകള്‍ തുടങ്ങിയ എല്ല ഭക്ഷണ വിതരണ/നിര്‍മാണ/വില്‍പ്പന ശ്യംഖലയിലും ഉള്‍പ്പെടുന്നവര്‍ ഭക്ഷ്യ സുരക്ഷ ലൈസന്‍സ് രജിസ്ട്രേഷന്‍ എടുക്കണം. ഭക്ഷ്യസുരക്ഷ ലൈസന്‍സ്/രജിസ്ട്രേഷന്‍ ഇല്ലാതെ ഭക്ഷണ വിപണനം,വിതരണം നടത്തുന്നതിന് ശിക്ഷാര്‍ഹമാണ്. ആയതിനാല്‍ ലൈസന്‍സ് എടുക്കേണ്ടതിലേക്കായി മേളകള്‍ ജനുവരി മൂന്നിന് രാവിലെ 11 മുതല്‍ 1.30 വരെ പച്ച ലൂര്‍ദ് മാതാ പള്ളി പാരിഷ് ഹാളിലും നാലിന് 11 മുതല്‍ രണ്ടു മണിവരെ എടത്വ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും അക്ഷയ കേന്ദ്രത്തിന്‍റെ സഹകരണത്തോടെ നടത്തും. അപേക്ഷ നല്‍കേണ്ടവര്‍ ഫോട്ടോയും ആധാര്‍ കാര്‍ഡുമായി എത്തണം. ഫോണ്‍: 759387336.
- Log in to post comments