Skip to main content

ജീവനിക്ക് പുന്നപ്ര വടക്ക് പഞ്ചായത്തില്‍ തുടക്കമായി

 

 

ആലപ്പുഴ :പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്തത നേടൂകവിഷ രഹിത പച്ചക്കറി ലഭ്യമാക്കുന്നതിലടെ നമ്മുടെ ആരോഗ്യം സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പുന്നപ്ര വടക്ക് പഞ്ചായത്ത് കൃഷിഭവനില്‍ പ്രസിഡന്റ് സുവര്‍ണ പ്രതാപന്‍ നിര്‍വഹിച്ചുകാര്‍ഷിക രംഗത്ത് പുന്നപ്ര പഞ്ചായത്തിനെ സമ്പൂര്‍ണ ജൈവ ഗ്രാമമാക്കി മാറ്റുന്നതിനും എല്ലാ വീടുകളിലും വിഷമുക്തമായ പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കുന്നതിനും വീട്ടാവശ്യത്തിനുശേഷം ബാക്കിയുള്ളവ വിപണിയില്‍ എത്തിക്കുന്നതും ലക്ഷ്യമിട്ടാണ് ജീവനി  പദ്ധതിക്ക് രൂപം നല്‍കിയത്ആദ്യഘട്ടമെന്ന നിലയില്‍ പഞ്ചായത്തിലെ മെമ്പര്‍മാരുടെ വീടുകളിലും താല്‍പര്യമുള്ള കുടുംബങ്ങള്‍ക്കൂം പച്ചക്കറി തൈകളും ജൈവവളവും വിതരണം ചെയ്യും . 2021 വിഷു വരെയുള്ള 470 ദിവസമാണ് ജീവനി പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്കൂടാതെ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് ക്യാംപയിന്‍ നടത്താനും പഞ്ചായത്ത് തലത്തില്‍ കൃഷി പാഠശാല ആരംഭിക്കാനും യോഗത്തില്‍ തീരുമാനമായിപുന്നപ്ര വടക്ക് ബ്ലോക് കൃഷിഭവനില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ രതീഷ് കുമാര്‍പഞ്ചായത്ത് മെമ്പറുമാര്‍കൃഷിഓഫീസര്‍ എന്നിവര്‍ സന്നിഹിതരായി

date