Post Category
സ്റ്റോര്‍ കീപ്പര്‍, അറ്റന്‍ഡര്‍ ഒഴിവ്
ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന്റെ കീഴില്‍ കുറ്റൂര്‍ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന മെഡിക്കല്‍ സ്റ്റോറിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ സ്‌റ്റോര്‍ കീപ്പര്‍/ഫാര്‍മസിസ്റ്റ് , സ്റ്റോര്‍ അസിസ്റ്റന്റ് ഒഴിവുകളുണ്ട്. സ്റ്റോര്‍ കീപ്പര്‍ക്ക് എസ്എസ്എല്‍സിയും എന്‍സിപി/സിസിപിയാണ് യോഗ്യത.
സ്റ്റോര്‍ അസിസ്റ്റന്റിന് എസ്എസ്എല്‍സിയും സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങളില്‍ ഹോമിയോ മരുന്ന് കൈകാര്യം ചെയ്യുന്നതില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവുമുണ്ടായിരിക്കണം. സ്റ്റോര്‍ കീപ്പര്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച 13ന് രാവിലെ 10നും സ്റ്റോര്‍ അസിസ്റ്റന്റിന്റേത് 11നും അടൂര്‍ റവന്യു ടവറിലുള്ള ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടക്കും. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് എത്തണം.
(പിഎന്‍പി 2977/17)
date
- Log in to post comments