Skip to main content

മാലിയില്‍ അധ്യാപക ഒഴിവ്  

മാലി വിദ്യാഭ്യാസ മന്ത്രാലയത്തില്‍ അറബിക്/ഖുര്‍ആന്‍ അദ്ധ്യാപകരുടെ 300 ഓളം ഒഴിവുകളില്‍ നോര്‍ക്ക റൂട്ട്സ് മുഖേന നിയമനത്തിന് അപേക്ഷ  ക്ഷണിച്ചു. അതത് വിഷയത്തില്‍ ബിരുദവും ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യവുമാണ് യോഗ്യത. ജനുവരി 15നകം അപേക്ഷ നല്‍കണം. ഫോണ്‍: 18004253939 (ടോള്‍ ഫ്രീ ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) വെബ് സൈറ്റ്- www.norkaroots.org

date